Founder

C.K BHASKARAN _2

സി.കെ. ഭാസ്കരന്‍
(1936 ഫെബ്രുവരി 2 – 2014 ജൂലൈ 4)
മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ്, സി.പി.ഐ.എം. കഞ്ഞിക്കുഴി (മാരാരിക്കുളം) ഏരിയാ സെക്രട്ടറി, മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ നിര്‍വ്വഹിച്ചു.

പുസ്തകതാളുകളില്‍ കണ്ട പൊതുജനാരോഗ്യ സങ്കല്‍പ്പങ്ങളെ സാര്‍ത്ഥകമാക്കിയ കര്‍മ്മഭൂമിയാണ് മുഹമ്മ. അതിനു ചാലകശക്തിയായത് പൊതുജനാരോഗ്യവീക്ഷണങ്ങളെ ദീര്‍ഘദര്‍ശിയായി സ്വാംശീകരിച്ച്, വേറിട്ട വഴികളിലൂടെ നൂതന പ്രവര്‍ത്തനങ്ങള്‍ നിശ്ചയദാര്‍ഡ്യത്തോടെ നടത്തുവാനുളള നേതൃത്വപാടവം കാഴ്ചവച്ച ശ്രീ. സി. കെ ഭാസ്‌കരന്‍ സാറാണ്.

ജന്മനാടോ ഔദ്യോഗിക സ്ഥലമോ അല്ലാത്ത മുഹമ്മയോടുളള എന്റെ അപൂര്‍വ്വ ആത്മബന്ധം ആരംഭിച്ചത് 2002 ലാണ്. പഞ്ചായത്തും ആരോഗ്യസംവിധാനവും ജനങ്ങളും ഒത്തുചേര്‍ാല്‍ ഒട്ടേറെ പൊതുജനാരോഗ്യപരിവര്‍ത്തനങ്ങള്‍ സാധ്യമാകും എ സ്വപ്നപദ്ധതിയുമായി ബന്ധപ്പെട്ട് ഡോ. തോമസ് ഐസക് സാറിന്റെ ക്ഷണിതാക്കളായാണ് ഡോ. കെ. വിജയകുമാര്‍ സാറിനോടൊപ്പം ആദ്യമായി മുഹമ്മയിലെത്തുന്നത്. മറ്റു സ്ഥലങ്ങളില്‍ നിന്നും വിഭിമായി പ്രതികൂലാവസ്ഥകളെ കാറ്റില്‍ പറത്തി സുധീരം നൂതനപദ്ധതികള്‍ക്കു ചുക്കാന്‍ പിടിച്ചതു മുഹമ്മ പഞ്ചായത്തു മാത്രം.

ഇവിടുത്തെ വിജയമന്ത്രം ‘ഐക്യമത്യം മഹാബലം’ എന്നു വിശ്വസിച്ചു രാഷ്ട്രീയ ജാതിമതഭേദമന്യേ നിഷ്പക്ഷമായി കാര്യങ്ങള്‍ നടത്തു യുവത്വത്തിന്റെ ആര്‍ജ്ജവമുളള 60 വയസ്സു പിന്നിട്ട ഗ്രാമപിതാവ്. ഓരോ വ്യക്തിയുടെയും കഴിവ് തിരിച്ചറിഞ്ഞ് അതിനനുസൃതമായ ജോലി ഏല്‍പ്പിക്കുതിന് അനിതരസാധാരണമായ പാടവം അദ്ദേഹത്തിന് ഉണ്ടായിരുു. ഇതു വ്യക്തികള്‍ക്ക് സംതൃപ്തിയും സന്തോഷവും ഊര്‍ജ്ജവും നല്‍കിയിരുതിനാല്‍ ഒരേ ലക്ഷ്യത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുവാന്‍ പഞ്ചായത്തുപ്രതിനിധികളും, ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും സദ്ധരായി തന്മൂലം ധാരാളം മാതൃകാ പൊതുജനാരോഗ്യ പദ്ധതികള്‍ ഇവിടെ രൂപംകൊണ്ടു.
C.K. BHASKARAN_umbrella
2002 സാമൂഹികാധിഷ്ഠിത ബി. പി .ക്ലിനിക്
2003 സാമൂഹികാധിഷ്ഠിത മന്തുപരിചരണ പരിപാടി
2004 ക്ഷയരോഗികള്‍ക്കായുളള പോഷണപരിപാടി
2006 ചിക്കുന്‍ഗുനിയ സമഗ്രപ്രതിരോധ പദ്ധതി
2007 സാമൂഹിതാധിഷ്ഠിത സാന്ത്വനപരിപാടി
2009 നിഷ്‌ക്രിയ പുകവലിരഹിത ഗ്രാമം

ഇതില്‍ ഏറ്റവും തിളക്കമാര്‍ജ്ജിച്ചത് സാമൂഹികാധിഷ്ഠിത സാന്ത്വനപരിപാടിയാണ്. ജൂലൈ 2007 ലാണ് കിടപ്പിലായ രോഗികള്‍ക്കു വേണ്ടി തികഞ്ഞ നിശ്ചയദാര്‍ഡ്യത്തോടെ ‘സാന്ത്വനപ്രവര്‍ത്തനത്തിന് ഞങ്ങള്‍ തയ്യാറാണ്’ എന്നു പഞ്ചായത്ത് പ്രഖ്യാപിച്ചു. പഞ്ചായത്ത് ഫണ്ട് മാറ്റിവയ്ക്കുകയും, ആലപ്പുഴ ജില്ലയിലെ ആദ്യത്തെ കമ്മ്യൂണിറ്റി പാലിയേറ്റീവ് കെയര്‍ നേഴ്‌സ് ആയ ബേബിയെ പഞ്ചായത്തു പരിശീലനത്തിനു വിടുകയും ചെയ്തത് നാഴികകല്ലായിമാറി. മനുഷ്യന്റെ നൊമ്പരവും വേദനയും തിരിച്ചറിയു ആര്‍ദ്രഹൃദയങ്ങള്‍ക്കു മാത്രമേ ഇത്തരം നിലപാടുകള്‍ എടുക്കുവാന്‍ സാധിക്കുകയുളളൂ. ഇന്നു കേരളമൊട്ടാകെ പഞ്ചായത്തുകളില്‍ നിര്‍ബന്ധിത പദ്ധതിയായി സാന്ത്വനപ്രവര്‍ത്തനം മാറുമ്പോള്‍ ‘മനുഷ്യനന്മക്കായി വ്യക്തി ചെയ്യു കാര്യങ്ങള്‍ ലോകം തന്നെ ഏറ്റെടുക്കും’ എന്നു പൗളോ കോയ്‌ലോ പറഞ്ഞത് അന്വര്‍ത്ഥമാകുുന്നു.

ഠഋഅങ (ഠീഴലവേലൃ ഋമരവ അരവശല്‌ല െങീൃല) അഥവാ ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ കൈവരിക്കുവാന്‍ കഴിയു നേട്ടം എത്രയോ അധികം എന്നതിന്റെ പൂര്‍ണ്ണഅര്‍ത്ഥം അനുഭവമായത് ഈ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ചിക്കുന്‍ഗുനിയ സമയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും ഡോക്ടര്‍മാരെയും മുഹമ്മയിലും മറ്റു പഞ്ചായത്തുകളിലും സഹായഹസ്തമെത്തിച്ചു. 2006 ല്‍ അപ്രതീക്ഷിത മെഡിക്കല്‍ കൗണ്‍സില്‍ ഇന്‍സ്‌പെക്ഷന്‍ സമയത്ത് റൂറല്‍ ഹെല്‍ത്ത് യൂണിറ്റായി മുഹമ്മയെ കാണിച്ച് അംഗീകാരം നിലനിര്‍ത്തി. ഗ്രാമീണാരോഗ്യപ്രശ്‌നങ്ങളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു അവഗാഹം നേടുവാന്‍ മുഹമ്മ അവസരമൊരുക്കി.

സാമൂഹികാരോഗ്യ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുവാന് ഡോക്ടന്മാര്‍ക്കു കഴിയണം. അതിനു പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പങ്കാളിത്തം ഉറപ്പാക്കണം എന്ന് അടിവരയിട്ട് യാഥാര്‍ത്ഥ്യബോധത്തോടെ പഠിപ്പിക്കുവാന്‍ കഴിയുന്നതിന്റെ അനുഭവപശ്ചാത്തലം മുഹമ്മയാണല്ലോ.

sairu philip
എന്റെ വ്യക്തിജീവിതത്തിലെ ചില ധന്യനിമിഷങ്ങളും ആദ്യം പങ്കുവച്ചത് ഇവിടെയാണ്. 2010 ലെ സംസ്ഥാനസര്‍ക്കാരിന്റെ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡു പ്രഖ്യാപിച്ചപ്പോള്‍, അവാര്‍ഡു വാങ്ങുതിനു മുമ്പുതന്നെ ആദ്യ ഉപഹാരം തത് സി. കെ. ഭാസ്‌കരന്‍ സാറാണ്. അതുപോലെ മുഹമ്മയുടെ ഓരോ കോണിലും നടന്ന അനവധി പരിപാടികളില്‍ ഞങ്ങള്‍ ഒരുമിച്ചു പങ്കെടുത്തു.
പ്രസിഡന്റ് സ്ഥാനം വിരമിച്ചശേഷവും ജില്ലയിലെ സാന്ത്വനപരിപാടികളില്‍ സജീവമായിരുന്നു. പിതൃവാല്‍സ്യലത്തോടെ ഉളള ഓരോ ഫോണ്‍വിളിയിലും സ്‌നേഹാന്വേഷണത്തോടൊപ്പം സാര്‍ ഓര്‍മ്മപ്പെടുത്തും ‘ഡോക്ടറെ നമ്മുക്കു സാന്ത്വനം ഇനിയും മെച്ചപ്പെടുത്തണം’. സംഘര്‍ഷഭരിതമായ ജീവിതത്തിനിടയിലുളള ആ സ്‌നേഹനിര്‍ഭരമായ വിളി നല്‍കുന്ന ഊര്‍ജ്ജവും സുരക്ഷിതത്വവും വിവരിക്കാനാവില്ല. ഒന്നും പറഞ്ഞില്ലെങ്കിലും ഓരോ വ്യക്തിയുടെയും ബദ്ധപ്പാടുകള്‍ സാര്‍ സസൂക്ഷ്മം മനസ്സിലാക്കിയിരുന്നു.
ആ ‘വിളിയുടെയും’ ‘കരുതലിന്റെയും’ സാന്നിദ്ധ്യമാണ് ജൂലൈ 4 ല്‍ നഷ്ടമായത്. എന്റെ വേദന എന്റെ മാത്രമല്ല ഒരു ഗ്രാമത്തിന്റെ മൊത്തം വേദനയെന്ന തിരിച്ചറിവ്, ആത്മസംതൃപ്തി പകര്‍ന്ന അനേകം പ്രവര്‍ത്തനങ്ങളുടെ ധന്യമായ ഓര്‍മ്മകള്‍, ഇനിയും സാക്ഷാല്‍ക്കരിക്കപ്പെടേണ്ട സാറിന്റെ സ്വപ്നത്തിനുവേണ്ടിയുളള പ്രവര്‍ത്തനം, ഇവ സാന്ത്വനമാകുമെന്ന പ്രതീക്ഷയോടെ.

 

Leave A Reply

Your email address will not be published. Required fields are marked *