Category Archives: News & Events

സ്പര്‍ശം 2018ന് ആവേശ്വോജ്വലമായ തുടക്കം

ആലപ്പുഴ : സ്വാന്തന പരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകരുടെ രാജ്യത്തെ ഏറ്റവും വലിയ ഒത്തുചേരലായ സ്പര്‍ശം 2018ന് ആവേശ്വോജ്വലമായ തുടക്കം. സി.കെ.ഭാസ്കരന്‍ നഗറില്‍ (എ.ബി.വി.എച്ച്.എസ്.എസ്, മുഹമ്മ)  ഇന്നും നാളെയുമായാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടെ സംസ്ഥാന സംഗമം നടകുന്നത്. സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍,  ഡോക്ടര്‍മാര്‍, എംബിബിഎസ് – നേഴ്സിംഗ് വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉധ്യോഗസ്ഥര്‍, അധ്യാപകര്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തിഅഞ്ഞൂറിലധികം പ്രതിനിധികളാണ് ഈ സംഗമത്തില്‍ പങ്കെടുക്കുന്നത്.   സംഗമം

Read More

സി.കെ. യുടെ മുന്നില്‍ സാന്ത്വന പരിചരണം ആരംഭിച്ചു

ആറുപതിറ്റാണ്ടിലേറെക്കാലം പൊതുപ്രവര്‍ത്തനരംഗത്ത് സജീവസാന്നിധ്യമായിരുന്ന സി കെ ഭാസ്‌കരന്റെ ജീവിതസമ്പാദ്യമായ 302 രൂപ സികെയുടെ പേരിലുള്ള കാരുണ്യ പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹത്തിന്റെ വിധവ പൊന്നമ്മ, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് കൈമാറിയത് ഏവര്‍ക്കും ഹൃദയസ്പര്‍ശിയായി. സി കെയുടെ അണയാത്ത ഓര്‍മകള്‍ തുടിച്ചുനില്‍ക്കുന്ന ചേനപ്പറമ്പ് വീട്ടുമുറ്റത്ത് കാരുണ്യ സൊസൈറ്റിയുടെ ഉദ്ഘാടനത്തിന് വി എസ് എത്തിയപ്പോഴാണ് വികാരഭരിതമായ നിമിഷങ്ങള്‍ക്ക് ആയിരങ്ങള്‍ സാക്ഷ്യം വഹിച്ചത്. ജൂണ്‍ 28ന് ആശുപത്രിയിലേക്ക് പോകുമ്പോള്‍ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്നത് 302 രൂപയും ചെറിയ ഡയറിയുമായിരുന്നു. സി

Read More

സി.കെ. ഭാസ്‌ക്കരന്‍ കാരുണ്യ പെയ്ന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഉദ്ഘാടനം

പ്രിയരെ, ദീര്‍ഘകാല കിടപ്പു രോഗികളെ പരിചരിക്കുന്നതിന് പാലിയേറ്റീവ് കെയര്‍ പദ്ധതി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയത് സി. കെ. യുടെ നേതൃത്വത്തിലുള്ള മുഹമ്മ ഗ്രാമപഞ്ചായത്താണ്. സാന്ത്വനം പദ്ധതി ഏറ്റെടുത്ത സി. കെ. ഇന്ന് നമ്മോടൊപ്പമില്ല. സി. കെ. എന്ന മനുഷ്യസ്‌നേഹി ജ്വലിപ്പിച്ച സാന്ത്വന ജ്വാല നമുക്കെന്നും പ്രകാശവും പ്രചോദനവുമാണ്. ഗൃഹപരിചരണത്തിനപ്പുറത്തേയ്ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പുതിയ ദിശയിലേയ്ക്കു യര്‍ത്തുന്നതിന് സി. കെ. ആലോചിച്ചിരുന്ന പുതിയ പ്രസ്ഥാനം ‘സി.കെ. ഭാസ്‌ക്കരന്‍ കാരുണ്യ പെയ്ന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി’

Read More