About Us

C.K Bhaskaran_InauguratinThousands of people who are unable to carry out their routines due to physical and mental weakness are  living miserable in our community with no one to take care of them. There are many circumstances viz.. old age, accidental  disability, physical  and psychological  challenges ,natural disaster which lead the people to bed ridden stage. The case of bedridden persons is very complicated with the change in time and socio economic conditions. The major factors which play vital role in the case of bed ridden are generation gap, neo-family set up, nuclear family, poverty etc. With the impact of globalization and liberalization, the medical technology  and medicines have became costlier and un affordable. So the medical treatment has became unbearable to the common man. To meet the medical expenditure of the ailing and the bed ridden has became a challenging responsibility. This has compelled the dear and near of the bed ridden to opt for out side jobs  of higher income isolating bedridden unattended and uncared. So the bed ridden patients faces a total negligence and lack of care.

Though home nursing care act a vital role , now a days the availability of home nurses became a challenge. Though some nurses are available the cost of expenditure is  un affordable to the common public along with the burden of medical treatment. Hence the bed ridden person  became a heavy burden to the dear and near. In such a situation we forget even the role played by the ailing who were integral part of our community in the development and advancement.

Sri. C.K.Bhaskaran during his tenure as the President  of Muhamma  Grama  Panchayth, learned the problems and issues of the bed ridden with great efforts. His out look and vision on pain and palliative care was highly sincere and dedicated with prioritized way of meeting the needs.

During the departing days, C.K’s mind and soul totally focused on the need and significance of pain and palliative care of the distressed and depressed. To this ,his last  noting in his diary add great evidence to his sincere and deep commitment to the pain and palliative care. The black and white penned by him gives no doubt to his vision. He says “ I have decided to be a  full time volunteer of pain and palliative care”

“Karunya Pain and palliative care society” originally launched by  Sri. C.K.Bhaskaran . It aims to became the nodal and model agency of pain and palliative care initiatives in Kerala with great passion and motto. But he was unable to commence such a mission officially while he was alive.  Now he is no more to lead this society. However the spirit and team he  formed lives here to go ahead with his glorious vision and mission . At this juncture , we, his comrades to each and every action of humanity have decided to go with the Karunya Pain and palliative care society with his memorable name “C.K.Baskatan Karunya Pain and Palliative Care Society “. We proceeding towards the highly orbits of palliative care and humanitarian activity with great anticipation of yours full support and co-operation with good spirit and high morale .

This Charity organization , the dream project of CK is inaugurated by CK’s soul parts, blossom friend and political leader Com. V.S. Achuthanandan  on 3rd September 2014. The movement further advances with great support and co-operation of yours along with our efforts to fly high. “Come and unite our hands to provide some relief to the needy and distressed”
This is the bouquet of love and reverence we can offer to the legend of Muhamma’s  “C.K”


 

ശാരീരിക – മാനസിക അവശതകള്‍ മൂലം ദൈനംദിന ജീവിതചര്യകള്‍ സ്വയം നടത്തുവാന്‍ കഴിയാത്ത ആയിരങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ദുരിത ജീവിതം നയിക്കുകയാണ്. പ്രായാധിക്യത്തിന്റെ അവശതകള്‍, അപകടങ്ങള്‍, ശാരീരിക – മാനസിക വെല്ലുവിളികള്‍ ഇങ്ങനെ മനുഷ്യനെ ശയ്യാവലംബിയാക്കുന്ന സാഹചര്യങ്ങള്‍ പലതാണ്. ദാരിദ്ര്യത്തോടൊപ്പം കേരള സമൂഹത്തിലെ മാറിയ കുടുംബസാഹചര്യങ്ങള്‍, പ്രായവിഭാഗത്തിലെ വ്യതിയാനങ്ങള്‍, പ്രത്യേകിച്ച് അണുകുടുംബങ്ങളുടെ ആവിര്‍ഭാവം തുടങ്ങിയ അനവധി കാരണങ്ങള്‍ കിടപ്പുരോഗികളുടെ അവസ്ഥ സങ്കീര്‍ണ്ണമാക്കിയിരിക്കുന്നു. അതോടൊപ്പം ആഗോളവല്‍ക്കരണ കാലത്തെ ഔഷധങ്ങളുടെയും രോഗനിര്‍ണ്ണയ സംവിധാനങ്ങളുടെയും ചികിത്സയുടെയും കുതിച്ചുകയറുന്ന ചെലവുകളും കൂടിയാകുമ്പോള്‍ കിടപ്പുരോഗികള്‍ക്കുള്ള ചെലവ് കണ്ടെത്താന്‍ മറ്റ് കുടുംബാംഗങ്ങള്‍ ജോലിതേടി പോകേണ്ടിവരുന്നത് ഒരനിവാര്യതയാക്കുന്നു. അത് ഇവരെ വീണ്ടും ഒറ്റപ്പെടുത്തുകയും വേണ്ടത്ര പരിചരണം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു വസ്തുത.

ശയ്യാവലംബിയെ പരിചരിക്കാനായി ഹോം നേഴ്സിനെ ലഭിക്കാത്ത സാഹചര്യവും ലഭിച്ചാല്‍ തന്നെ അവരുടെ ഉയര്‍ന്ന ഫീസും ചികിത്സാ ചെലവുകള്‍ക്കൊപ്പം ഇവര്‍ മറ്റുള്ളവര്‍ക്ക് ബാദ്ധ്യതയായി തോന്നിക്കുന്ന സാഹചര്യങ്ങളിലേക്കെത്തിക്കുന്നു. അതേസമയം ഒരിക്കല്‍ ഈ സമൂഹനിര്‍മ്മാണത്തില്‍ സജീവമായി പങ്കുവഹിച്ചവരോ, സാഹചര്യമുണ്ടായിരുന്നെങ്കില്‍ അത്തരം മേഖലകളില്‍ സംഭാവനല്‍കുവാന്‍ കഴിവുള്ളവരോ ആണ് ഈ വിഭാഗം എന്ന വസ്തുത നമ്മുടെ സമൂഹം അറിയാതെ വിസ്മരിക്കുന്നുമുണ്ട്.

മുഹമ്മ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഈ വിഭാഗത്തിന്റെ അവശതകള്‍ നേരിട്ട് മനസ്സിലാക്കിയ സി.കെ. സാന്ത്വന പരിചരണ രംഗത്തേക്ക് പഞ്ചായത്തിനെ സ്വമേധയാ ആനയിക്കുകയായിരുന്നു. സംസ്ഥാനത്ത് തന്നെ മാതൃകയായ അനവധി പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാലത്ത് അദ്ദേഹം തുടക്കം കുറിക്കുകയുണ്ടായി. തന്റെ അവസാന നാളുകളിലും സാന്ത്വന ചികിത്സാരംഗത്ത് സജീവമായി ഇടപെടണം എന്ന ബോദ്ധ്യമാണദ്ദേഹത്തിനുണ്ടായിരുന്നത്. “ഞാനിനി ഒരു സാന്ത്വന ചികിത്സാ വാളണ്ടിയറാകുവാന്‍ തീരുമാനിച്ചിരിക്കുകയാണ്” എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ശേഷിക്കുന്ന സാമൂഹ്യ പ്രവര്‍ത്തനം സാന്ത്വന ചികിത്സാ മേഖലയില്‍ കേന്ദ്രീകരിച്ചാവണം എന്ന ചിന്തയാണ് അദ്ദേഹത്തിലുണ്ടായിരുന്നതെന്നതിന് തെളിവാകുന്നു. സി.കെ. യുടെ അവസാന ഡയറിക്കുറിപ്പുപോലും ഈ മേഖലെയക്കുറിച്ചായിരുന്നു.
സാന്ത്വന പരിചരണ രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി സി.കെ. രൂപീകരിക്കുവാന്‍ തീരുമാനിച്ച സംഘടനയാണ് “കാരുണ്യാ പെയിന്‍ & പാലിയേറ്റവ് കെയര്‍ സൊസൈറ്റി”. എന്നാല്‍ തന്റെ ജീവിതകാലത്ത് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹം വിഭാവനം ചെയ്ത ആ സൊസൈറ്റിയിലെ മുഖ്യ കണ്ണി – സി.കെ. തന്നെ നമ്മെ വിട്ടുപിരിഞ്ഞു. എന്നാല്‍ ജാതി – മത – കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി അദ്ദേഹം രൂപം നല്‍കിയ ആ സംഘം അദ്ദേഹത്തിന്റെ പേരിനെ മുന്‍ നിറുത്തി, “സി.കെ. ഭാസ്കരന്‍ കാരുണ്യാ പെയിന്‍ & പാലിയേറ്റവ് കെയര്‍ സൊസൈറ്റി” എന്ന പേരില്‍ ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്. നിങ്ങളേവരുടെയും അകമഴിഞ്ഞ സഹായ – സഹരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് മുഹമ്മ ആസ്ഥാനമാക്കി, പാലിയേറ്റീവ് കെയര്‍ രംഗത്തെ ആശയപരവും സംഘടനാപരമവുമായ പുതിയ ഉള്‍ച്ചേര്‍ക്കലുകള്‍ക്കായി ഞങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.

സി.കെ. യുടെ ആത്മമിത്രവും നേതാവുമായിരുന്ന അഭിവന്ത്യനായ സ. വി.എസ്. അച്യുതാനന്ദന്‍ 2014 സെപ്റ്റംബര്‍ 3 ന് ഈ സംഘത്തിന്റെ ഔപചാരിക ഉത്ഘാടനം നിര്‍വ്വഹിച്ചു. സ്വാന്ത്വന പരിചരണം ഒരു സാമൂഹ്യ – പങ്കാളിത്ത പ്രവര്‍ത്തനമാണ്. ഞങ്ങളോടൊപ്പം എല്ലാവിധ സഹായങ്ങളും നിങ്ങള്‍ നല്‍കും എന്ന പ്രതീക്ഷയില്‍ ഈ പ്രസ്ഥാനം മുന്നോട്ട് നീങ്ങുന്നു. വരൂ, കൈകോര്‍ത്ത് പിടിക്കൂ, സ്വയം സഹായിക്കാന്‍ കെല്പില്ലാത്തവര്‍ക്ക് ഒരു കൈത്താങ്ങാകൂ… അതാണ് സി.കെ. യ്ക് സമര്‍പ്പിക്കാനുള്ള നമ്മുടെ ഓര്‍മ്മപ്പൂക്കള്‍ !

Leave A Reply

Your email address will not be published. Required fields are marked *