സ്പര്‍ശം 2018ന് ആവേശ്വോജ്വലമായ തുടക്കം

ആലപ്പുഴ : സ്വാന്തന പരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകരുടെ രാജ്യത്തെ ഏറ്റവും വലിയ ഒത്തുചേരലായ സ്പര്‍ശം 2018ന് ആവേശ്വോജ്വലമായ തുടക്കം. സി.കെ.ഭാസ്കരന്‍ നഗറില്‍ (എ.ബി.വി.എച്ച്.എസ്.എസ്, മുഹമ്മ)  ഇന്നും നാളെയുമായാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടെ സംസ്ഥാന സംഗമം നടകുന്നത്. സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍,  ഡോക്ടര്‍മാര്‍, എംബിബിഎസ് – നേഴ്സിംഗ് വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉധ്യോഗസ്ഥര്‍, അധ്യാപകര്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തിഅഞ്ഞൂറിലധികം പ്രതിനിധികളാണ് ഈ സംഗമത്തില്‍ പങ്കെടുക്കുന്നത്.

 

സംഗമം സംസ്ഥാന ധനകാര്യ വകുപ്പ് ബഹു. മന്ത്രി ഡോ.ടി.എം.തോമസ്‌ ഐസക്ക് ഉദ്ഘാടനം ചെയ്തു.  സംസ്ഥാന ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ അധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published. Required fields are marked *