സി.കെ. ഭാസ്‌ക്കരന്‍ കാരുണ്യ പെയ്ന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഉദ്ഘാടനം

V.S.Achuthanandan.jpg

പ്രിയരെ,
ദീര്‍ഘകാല കിടപ്പു രോഗികളെ പരിചരിക്കുന്നതിന് പാലിയേറ്റീവ് കെയര്‍ പദ്ധതി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയത് സി. കെ. യുടെ നേതൃത്വത്തിലുള്ള മുഹമ്മ ഗ്രാമപഞ്ചായത്താണ്. സാന്ത്വനം പദ്ധതി ഏറ്റെടുത്ത സി. കെ. ഇന്ന് നമ്മോടൊപ്പമില്ല. സി. കെ. എന്ന മനുഷ്യസ്‌നേഹി ജ്വലിപ്പിച്ച സാന്ത്വന ജ്വാല നമുക്കെന്നും പ്രകാശവും പ്രചോദനവുമാണ്.

ഗൃഹപരിചരണത്തിനപ്പുറത്തേയ്ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പുതിയ ദിശയിലേയ്ക്കു യര്‍ത്തുന്നതിന് സി. കെ. ആലോചിച്ചിരുന്ന പുതിയ പ്രസ്ഥാനം ‘സി.കെ. ഭാസ്‌ക്കരന്‍ കാരുണ്യ പെയ്ന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി’ എന്ന പേരില്‍ ആരംഭിക്കുകയാണ്. സൊസൈ റ്റിയുടെ ഔപചാരിക ഉദ്ഘാടനം ബഹു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ 2014 സെപ്റ്റംബര്‍ 3 ബുധനാഴ്ച രാവിലെ 9 ന് സി.കെ. യുടെ വസതിയില്‍ നിര്‍വ്വഹിക്കുന്നു.

ഈ സംരംഭത്തിന് നിങ്ങളേവരുടെയും പിന്തുണയും സാന്നിദ്ധ്യവും അനിവാര്യമാണ്. സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്.

സംഘാടക സമിതിക്കുവേണ്ടി,
ഡോ. റ്റി. എം. തോമസ് ഐസക് എം.എല്‍.എ. (ചെയര്‍മാന്‍)
ദീപ അജിത്കുമാര്‍ (ജനറല്‍ കണ്‍വീനര്‍)

കാരുണ്യ സൊസൈറ്റിക്കുവേണ്ടി,
സി. ബി. ഷാജികുമാര്‍ (പ്രസിഡന്റ്)
കെ. എസ്. സേതുനാഥ് (സെക്രട്ടറി)

c.k. bhaskaran-notice1c.k. bhaskaran-notice

c.k. bhaskaran-notice_2


കാര്യപരിപാടി
സ്വാഗതം : ഡോ. റ്റി. എം. തോമസ് ഐസക് എം.എല്‍.എ

അദ്ധ്യക്ഷന്‍ : ശ്രീ. പി. തിലോത്തമന്‍ എം.എല്‍.എ

ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദീകരണം :
ഡോ. സൈറു ഫിലിപ്പ്,
ഡോ. ചിത്ര വെങ്കിടേശ്വരന്‍

ഉദ്ഘാടനം : ശ്രീ. വി. എസ്. അച്യുതാനന്ദന്‍
(ബഹു. പ്രതിപക്ഷ നേതാവ്)

മുഖ്യാതിഥി :
ശ്രീമതി കെ. ആര്‍. ഗൗരിയമ്മ

മുഖ്യപ്രഭാഷണം :
ശ്രീ. വി. എം. സുധീരന്‍
(കെ.പി.സി.സി. പ്രസിഡന്റ്)

പാലിയേറ്റീവ് കെയര്‍ സന്ദേശം :
ഡോ. എം. ആര്‍. രാജഗോപാല്‍
(ചെയര്‍മാന്‍, പാലിയം ഇന്ത്യ)

വെബ്‌സൈറ്റ് ഉദ്ഘാടനം :
ശ്രീ. കെ. സി. വേണുഗോപാല്‍ എം.പി.

ലോഗോ പ്രകാശനം :
ശ്രീ. ജി. സുധാകരന്‍ എം.എല്‍.എ

സപ്ലിമെന്റ് പ്രകാശനം :
ശ്രീ. വെള്ളാപ്പള്ളി നടേശന്‍
(എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി)

ആദ്യ അംഗത്വം ഏറ്റുവാങ്ങല്‍ :
ശ്രീ. വി. ആര്‍. പ്രസാദ്
(റ്റി.എം.എം.സി.)
ആശംസകള്‍ :
ശ്രീ. എ. എം. ആരിഫ് എം.എല്‍.എ
ശ്രീമതി പ്രതിഭാഹരി (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
ശ്രീ. എ. എ. ഷുക്കൂര്‍ (ഡി.സി.സി. പ്രസിഡന്റ്)
ശ്രീ. സി. ബി. ചന്ദ്രബാബു (സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി)
ശ്രീ. ടി. ജെ. ആഞ്ചലോസ് (മുന്‍ എം.പി.)
ശ്രീ. എന്‍. എസ്. ജോര്‍ജ്ജ് (ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
ശ്രീ. ഡി. പ്രിയേഷ് കുമാര്‍ (കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്റ്)
കൃതജ്ഞത : ശ്രീമതി ദീപ അജിത്കുമാര്‍

Leave A Reply

Your email address will not be published. Required fields are marked *